ETV Bharat / sports

ഡല്‍ഹിക്ക് കനത്ത തിരിച്ചടി; ദക്ഷിണാഫിക്കന്‍ സ്റ്റാര്‍ പേസര്‍ പുറത്ത്, പകരം ഓസീസ് കൗമാരക്കാരന്‍

ഐപിഎല്‍ 2024 സീസണില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിഡി പിന്മാറി.

Delhi Capitals  Jake Fraser McGurk  Lungi Ngidi  Chennai Super Kings
Delhi Capitals sign Jake Fraser McGurk as Lungi Ngidi replacement
author img

By ETV Bharat Kerala Team

Published : Mar 15, 2024, 12:35 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ( Indian Premier League) പുതിയ സീസണിന് ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals) കനത്ത തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിഡിയുടെ ( Lungisani Ngidi ) സേവനം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പൂര്‍ണമായും നഷ്‌ടമാവും. മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് 27-കാരനായ താരം ഐപിഎല്‍ 2024-ല്‍ (IPL 2024) നിന്നും പിന്മാറി.

കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിനിടെയാണ് താരത്തിന് പരിക്ക് പറ്റുന്നത്. പരിക്ക് ഭേദമായി തിരികെ എത്തുന്നതിനായി ലുങ്കി എങ്കിഡിയ്‌ക്ക് തുടര്‍ ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (Cricket South Africa) പ്രസ്‌താവനയില്‍ അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (Chennai Super Kings) താരമായിരുന്ന എങ്കിഡിയെ കഴിഞ്ഞ താര ലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ഡല്‍ഹി ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ ഇതേവരെ കഴിച്ച 14 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ താരത്തിന് പകരം ഓസ്ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍കിനെ (Jake Fraser-McGurk ) ടീമിലെടുത്തതായി ഡല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചു. എങ്കിഡിയ്‌ക്ക് നല്‍കിയ 50 ലക്ഷം രൂപയാണ് ഡല്‍ഹി 21-കാരനായ ഓസീസ് താരത്തിനും നല്‍കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജേക് ഫ്രേസര്‍ മക്‌ഗുര്‍ക് അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തുന്നത്.

വിന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളില്‍ താരം കളിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് താരമാണ് ജേക് ഫ്രേസര്‍. കഴിഞ്ഞ സീസണില്‍ മെല്‍ബണ്‍ റെനഗഡ്സിനായി കളിച്ച എട്ട് കളികളില്‍ നിന്നും 32.12 ശരാശരിയില്‍ 158.64 സ്‌ട്രൈക്ക് റേറ്റിലും 257 റണ്‍സടിച്ചിരുന്നു. യുഎഇയിലെ ഇന്‍റര്‍നാഷണല്‍ ടി20യില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉടമസ്ഥതയിലുള്ള ദുബായ്‌ ക്യാപിറ്റല്‍സ് (Dubai Capitals) താരമായിരുന്നു ജേക് ഫ്രേസര്‍.

ടീമിനായി മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് താല്‍പര്യം കാണിച്ചതോടെയാണ് നിലവില്‍ ഐപിഎല്ലിലും താരത്തിന് അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നത്. ഡല്‍ഹി നിരയിലേക്ക് ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കൊപ്പമാണ് ജേക് ഫ്രേസര്‍ ചേരുന്നത്.

ALSO READ: കളത്തില്‍ കാണുമോ പേപ്പറിലെ കരുത്ത് ? 'കഷ്‌ടകാലം' മാറ്റാൻ അടിമുടിമാറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അതേസമയം റിഷഭ്‌ പന്ത് സീസണില്‍ ഡല്‍ഹിക്കായി കളിക്കാന്‍ ഇറങ്ങും. താരത്തിന് വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. 2022- ഡിസംബര്‍ അവസാനത്തിലുണ്ടായ കാര്‍ അപടത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു പന്ത്. കഴിഞ്ഞ സീസണില്‍ താരത്തിന്‍റെ അഭാവം ഡല്‍ഹി നിരയില്‍ ഏറെ നിഴലിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.