ETV Bharat / health

കട്ടൻ കാപ്പി കുടിക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കട്ടൻ കാപ്പിയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

BLACK COFFEE SIDE EFFECTS  COFFEE WILL INCREASE BLOOD PRESSURE  കട്ടൻ കാപ്പിയുടെ പാർശ്വഫലങ്ങൾ  Caffeine Side Effects
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : 2 hours ago

രു ഗ്ലാസ് കാപ്പിയിലൂടെ ദിവസം ആരംഭിക്കുന്നവരാണ് മിക്കവരും. ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും ഉന്മേഷത്തോടെ ഇരിക്കാനും ഇത് നിങ്ങളെ സഹായിക്കും. പൽ കാപ്പിയേക്കാൾ കട്ടൻ കാപ്പി കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് പലരും. മിതമായ അളവിൽ കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിന് പല ആരോഗ്യ ഗുണങ്ങളും നൽകും. എന്നാൽ കട്ടൻ കാപ്പിയുടെ അമിത ഉപയോഗം വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് ജീവിതശൈലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

ദഹന പ്രശ്‌നങ്ങൾ

അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂട്രിയന്‍റ്സ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടി കാട്ടുന്നു. അതിനാൽ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കട്ടൻ കാപ്പിയുടെ ഉപയോഗം കുറയ്ക്കുക.

ഉയർന്ന രക്തസമ്മർദ്ദം

കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ അഡ്രിനാലിൽ ഹോർമോൺ കൂട്ടാൻ കാരണമാകും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കാപ്പിയുടെ ഉപയോഗം കുറയ്‌ക്കേണ്ടത് പ്രധാനമാണ്.

സമ്മർദ്ദം, ഉത്കണ്‌ഠ

അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകൾ റിലീസ് ചെയ്യാൻ കാരണമാകും. ഇത് സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഉയർന്ന അളവിൽ കാഫീൻ ശരീരത്തിനകത്ത് പ്രവേശിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകും.

ഉറക്കക്കുറവ്

അമിതമായ കട്ടൻ കാപ്പിയുടെ ഉപയോഗം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിന് മുൻപ് കാപ്പി കുടിക്കുന്നത് ഉറക്കം താറുമാറാക്കും. അതിനാൽ ഉറങ്ങുന്നതിന് മൂന്ന് മുതൽ നാല് മണിക്കൂർ മുൻപ് കാപ്പി കുടിക്കാതിരിക്കുക.

നിർജ്ജലീകരണം

കാപ്പി അമിതമായി കുടിക്കുന്നത് മൂത്രത്തിന്‍റെ ഉത്പാദനം വർധിപ്പിക്കാൻ കാരണമാകും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കാനും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ കാപ്പിയുടെ ഉപയോഗം പരിമിതപെടുത്തുക.

ധാതുക്കളുടെ ആഗിരണം തടയും

ഇരുമ്പ്, കാൽസ്യം, സിങ്ക് ഉൾപ്പെടെയുള്ള ധാതുക്കൾ ആഗിരണം ചെയ്യുന്നത് തടയാൻ കാപ്പിയുടെ അമിത ഉപയോഗം ഇടയാക്കും. ഇത് ശരീരത്തിന് ആവശ്യമായ ധാതുക്കൾ ലഭ്യക്കാതെ വരാൻ കാരണമാകുകയും പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ചർമ്മരോഗ്യം

അമിതമായി കാപ്പി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ചർമ്മം വരണ്ടത്താക്കാനും ചർമ്മത്തിൽ ചുളിവുകളും വരകളും വരാൻ ഇടയാക്കും. കൂടാതെ ചർമ്മത്തിന്‍റെ ഇലാസ്‌തികത നഷ്‌ടപ്പെടാനും കാപ്പിയുടെ അമിത ഉപയോഗം കാരണമാകും.

Ref:https://www.ncbi.nlm.nih.gov/pmc/articles/PMC6413001/

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.