ETV Bharat / health

പച്ചക്കായക്ക് ഇത്രയേറെ ഗുണങ്ങളോ ? പതിവായി ഡയറ്റിൽ ഉൾപ്പെടുത്തൂ... - HEALTH BENEFITS OF GREEN BANANA

നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് പച്ചക്കായ. പതിവായി പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

GREEN BANANAS HEALTH BENEFITS  പച്ചക്കായയുടെ ആരോഗ്യ ഗുണങ്ങൾ  REASONS TO ADD RAW BANANA TO DIET  BENEFITS OF RAW BANANA
Raw Banana (Freepik)
author img

By ETV Bharat Health Team

Published : 2 hours ago

വിപണിയിൽ സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് പച്ചക്കായ അഥവാ വാഴയ്ക്ക. ഉപ്പേരി, മെഴുക്കുവരട്ടി, അവിയല്‍, ബജി തുടങ്ങീ രുചികരമായ വിവിധ വിഭവങ്ങൾ പച്ചക്കായകൊണ്ട് നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ പച്ചക്കായയിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കുമറിയില്ല. ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റമിൻ സി, വിറ്റമിൻ ബി 6, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണിത്. പതിവായി പച്ചക്കായ കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് നോക്കാം.

ഹൃദയാരോഗ്യം

പൊട്ടാസ്യത്തിന്‍റെ സമ്പന്ന ഉറവിടമാണ് പച്ചക്കായ. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഹൃദയ പേശികളുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും പച്ചക്കായ ഗുണകരമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മികച്ച ഒരു ഉപാധിയാണ് പച്ചക്കായ.

ദഹനാരോഗ്യം

പച്ചക്കായയിൽ ഉയർന്ന അളവിൽ പ്രതിരോധ ശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്. കുടലിലെ ആരോഗ്യകരമായ ബാക്‌ടീരിയകളുടെ വളർച്ചയെ ഇത് സഹായിക്കും. ദഹനം സുഗമമാക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും പച്ചക്കായ സഹായിക്കുമെന്ന് 2017 ൽ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ

പച്ചക്കായയിലെ പ്രതിരോധ ശേഷിയുള്ള അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അമിത ഭാരമുള്ള ആളുകൾ പച്ചക്കായ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കും

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് പച്ചക്കായ. കലോറി ഉപഭോഗം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും പച്ചക്കായ ഗുണകരമാണെന്ന് 2019 ൽ ജേണൽ ഓഫ് ഫങ്ഷണൽ ഫുഡ്‌സ് നടത്തിയ പഠനം വെളിപ്പെടുത്തി.

എല്ലിന്‍റെ ആരോഗ്യം

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ലൊരു ഉറവിടമാണ് പച്ചക്കായ. അതിനാൽ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുമെന്ന് ജേണൽ ഓഫ് ബോൺ ആൻഡ് മിനറൽ റിസർച്ചിൽ നടത്തിയ പഠനത്തിൽ പറയുന്നു. ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും എല്ലിന്‍റെ സാന്ദ്രത നിലനിർത്തുന്നതിനും പച്ചക്കായ കഴിക്കുന്നത് ഗുണം ചെയ്യും.

കരളിന്‍റെ ആരോഗ്യം

പ്രതിരോധ ശേഷിയുള്ള അന്നജം അടങ്ങിയിട്ടുള്ളതിനാൽ കരളിന്‍റെ ആരോഗ്യം നിലനിർത്താൻ പച്ചക്കായ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും വീക്കവും കുറയ്ക്കാൻ പച്ചക്കായ ഫലപ്രദമാണ്. അതിനാൽ കരളിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ പച്ചക്കായ ഗുണം ചെയ്യുമെന്ന് 2018 ൽ ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Also Read : പച്ച തേങ്ങ കഴിക്കാറുണ്ടോ ? എങ്കിൽ ഈ ശീലം നിർത്തേണ്ടാ...! ആരോഗ്യ ഗുണങ്ങൾ നിരവധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.