ETV Bharat / entertainment

ഫഫയുടെ ആക്‌ടിങ് ഇനി അങ്ങ് ബോളിവുഡില്‍...; ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഫഹദ് ഫാസില്‍ - Fahadh Faasil to make Bollywood - FAHADH FAASIL TO MAKE BOLLYWOOD

പ്രശസ്‌ത സംവിധായകന്‍റെ ചിത്രത്തിലാണ് ഫഹദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളാണ് ഫഹദിന്‍റേതായി ഒരുങ്ങുന്നത്.

ഫഹദ് ഫാസില്‍ ബോളിവുഡ്  FAHAD FAZIL ACT TO BOLLYWOOD  ഇംതിയാസ് അലി ഡയറക്ടര്‍  IMTIAZ ALI AND FAHAD FAZIL
Fahad Fazil (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 1:24 PM IST

Updated : Sep 4, 2024, 1:48 PM IST

ലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യയിലുടനീളം ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ആവേശം എന്ന ഈ വര്‍ഷത്തെ ഹിറ്റ് ചിത്രത്തിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന ഫഹദ് ഫാസില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയായിരിക്കും ഫഹദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇംതിയാസും ഫഹദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ നായിക ഉള്‍പ്പെടെയുള്ള വേഷങ്ങള്‍ക്കായി കാസ്റ്റിങ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായിരിക്കും ഇത്. മറ്റു ചിത്രങ്ങള്‍ പോലെ ഇതും ഒരു പ്രണയ കഥയായിരിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജബ് വി മെറ്റ്, ലൗ ആജ് കല്‍, റോക്ക്സ്റ്റാര്‍, ചംകീല പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഇംതിയാസ് അലി.

വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളാണ് ഫഹദിന്‍റേതായി ഒരുങ്ങുന്നത്. ബോഗയ്ന്‍വില്ല, വേട്ടയ്യന്‍, പുഷ്‌പ 2 തുടങ്ങിയ സിനിമകളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍.

Also Read:'പുഷ്‌പ 2: ദി റൂൾ' ഉടന്‍ തിയേറ്ററിലേക്കോ? വെളിപ്പെടുത്തലുമായി ബണ്ണി വാസു

Last Updated : Sep 4, 2024, 1:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.