ETV Bharat / bharat

സവര്‍ക്കര്‍ അപകീര്‍ത്തി കേസ്; രാഹുലിന് സമന്‍സ് അയച്ച് പൂനെ ജില്ല കോടതി - RAHUL GANDHI SAVARKAR CASE - RAHUL GANDHI SAVARKAR CASE

വിഡി സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ നൽകിയ കേസിലാണ് രാഹുലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാഹുലിന് കോടതി സമന്‍സ് നല്‍കിയത്.

RAHUL GANDHI ON SAVARKAR  RAHUL GANDHI  രാഹുൽ ഗാന്ധിക്ക് സമൻസ്  VD SAVARKAR DEFAMATION CASE
RAHUL GANDHI (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 4:21 PM IST

പൂനെ : ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ ആര്‍എസ്എസ് നേതാവ് വിഡി സവര്‍ക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ ഓഗസ്‌റ്റ് 19-ന് കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് സമൻസ്. പൂനെ ജില്ലാ സെഷൻസ് കോടതിയാണ് സമൻസ് അയച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഡി സവർക്കറിനെക്കുറിച്ച് 2023 മാർച്ച് 5-ന് ലണ്ടനിൽ നടത്തിയ ഒരു പ്രസ്‌താവന വിവാദമായിരുന്നു. ഇതിനെതിരെ വീർ സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ 2023 ഏപ്രിലിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.

കഴിഞ്ഞ വർഷം ആർഎസ്എസ് നേതാവ് വിഡി സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി ലണ്ടണിൽ വച്ച് തെറ്റായ പ്രസ്‌താവനകൾ നടത്തിയെന്ന് അഭിഭാഷകൻ സംഗ്രാം കോൽഹട്ട്കർ പറഞ്ഞു. ലണ്ടനിൽ നടത്തിയ പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഡി സവർക്കറെ പറ്റി പരാമർശിച്ചിരുന്നു.

താൻ അഞ്ചോ ആറോ സുഹൃത്തുക്കളുമായി ചേർന്ന് ഒരിക്കൽ ഒരു മുസ്ലീം വ്യക്തിയെ അടിച്ചുവെന്ന് വിഡി സവർക്കർ ഒരു പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്. അദ്ദേഹം (സവർക്കർ) അതിൽ സന്തുഷ്‌ടനായി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ, സവർക്കർ ഇത് ഒരു പുസ്‌തകത്തിലും എഴുതിയിട്ടില്ലെന്ന് സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും സത്യകി പരാതിയിൽ പറയുന്നു.

സെക്ഷൻ 209 പ്രകാരമാണ് പൂനെ പൊലീസ് കേസ് ഫയൽ ചെയ്‌തത്. ഈ കേസിൽ ഓഗസ്‌റ്റ് 19 ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചു. സവർക്കർ തൻ്റെ പുസ്‌തകങ്ങളിലൊന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് എഴുതിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിന് ശേഷവും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഇത്തരം വിമർശനം ഉന്നയിച്ച് അദ്ദേഹം സവർക്കറെ അപകീർത്തിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സത്യകി സവർക്കർ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പൊലീസ് പ്രതികരിച്ചു.

ALSO READ : 'ബിജെപി അധികാരത്തില്‍ എത്തിയാൽ ഭരണഘടന പൊളിച്ചെഴുതും: രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.