ETV Bharat / bharat

സര്‍ക്കാർ ആശുപത്രിയില്‍ പ്രീ വെഡ്ഡിങ് ഷൂട്ട് ; ഡോക്‌ടർക്ക് സസ്പെൻഷൻ

കര്‍ണാടകയിലെ ഭരമസാഗർ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയതിന് ഡോക്‌ടറെ സസ്പെൻഡ് ചെയ്‌തു. ഡോക്‌ടറുടെ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് ഡോക്‌ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

pre wedding shoot at govt hospital  Karnataka Chitradurga  karnataka health minister  doctor pre wedding shoot wedding  ഡോക്‌ടർക്ക് സസ്പെൻഷൻ
Doctor Suspended For Pre - Wedding Shoot At Govt Hospital
author img

By ETV Bharat Kerala Team

Published : Feb 10, 2024, 8:56 AM IST

ചിത്രദുർഗ (കര്‍ണാടക) : ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയതിന് ഡോക്‌ടറെ സസ്പെൻഡ് ചെയ്‌തു (Doctor Suspended For Pre - Wedding Shoot At Govt Hospital). ഡോക്‌ടർമാരിൽ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്‌മ വച്ചുപൊറുപ്പിക്കില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

"സർക്കാർ ആശുപത്രികൾ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ ജോലികൾക്കായല്ല എന്നും ഡോക്‌ടർമാരിൽ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്‌മ തനിക്ക് സഹിക്കാൻ കഴിയില്ല എന്നും മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ചിത്രദുർഗയിലെ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഡോക്‌ടറായി ജോലി ചെയ്യുന്ന അഭിഷേകിനെ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നിർദേശപ്രകാരമാണ് സസ്‌പെൻഡ് ചെയ്‌തത്. ആരോഗ്യ വകുപ്പിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്‌ടർമാരും ജീവനക്കാരും ഉൾപ്പെടെ എല്ലാ കരാർ ജീവനക്കാരും സർക്കാർ സർവീസ് ചട്ടങ്ങൾക്കനുസൃതമായി അവരുടെ ചുമതലകൾ നിർവഹിക്കണം. സർക്കാർ ആശുപത്രികളില്‍ ഇത്തരം ദുരുപയോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട ഡോക്‌ടർമാരോടും മറ്റ് ജീവനക്കാരോടും താൻ ഇതിനകം നിർദേശിച്ചിട്ടുണ്ടെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല കർണാടക ആരോഗ്യ മന്ത്രി മെഡിക്കൽ സ്‌റ്റാഫിനോട് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭ്യർഥിച്ചു. സർക്കാർ ആശുപത്രികളിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്‌ചയുടെ തുടക്കത്തില്‍ അനുമതിയില്ലാതെ ഡോക്‌ടറുടെ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് ഡോക്‌ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ALSO READ : വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌ത് സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.