ETV Bharat / bharat

'സങ്കടകരമായ ഈ സമയത്ത് ഞങ്ങള്‍ റഷ്യയ്‌ക്കൊപ്പം'; മോസ്‌കോ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി - PM Modi on Moscow shooting

author img

By ETV Bharat Kerala Team

Published : Mar 23, 2024, 9:10 AM IST

മോസ്‌കോ ആക്രമണം 'നിന്ദ്യമായ പ്രവൃത്തി' എന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ പ്രതികരണം എക്‌സിലൂടെ.

PM MODI ON MOSCOW SHOOTING  MOSCOW SHOOTING  MOSCOW TERRORIST ATTACK  MOSCOW ISIS ATTACK
pm-modi-on-moscow-shooting

ന്യൂഡല്‍ഹി : റഷ്യയിലെ മോസ്‌കോയില്‍ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi on Moscow shooting). ആക്രമണത്തെ 'നിന്ദ്യമായ പ്രവൃത്തി' എന്ന് വിളിച്ച മോദി റഷ്യന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു (PM Modi condemns heinous terrorist attack in Moscow).

'മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ മനസും പ്രാര്‍ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. സങ്കടകരമായ ഈ സമയത്ത് റഷ്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' -പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

മോസ്‌കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള ക്രോക്കസ് സിറ്റി ഹാളില്‍ ഇന്നലെ (മാര്‍ച്ച് 22) ആണ് ആക്രമണം നടന്നത്. സംഗീത നിശയ്‌ക്കായി ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ആയുധധാരികളായ അഞ്ച് പേര്‍ ഹാളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഹാളില്‍ രണ്ട് സ്‌ഫോടനങ്ങളും നടന്നു.

സ്‌ഫോടനത്തില്‍ ഹാളില്‍ വന്‍ തീപിടിത്തം ഉണ്ടായി. ഇതിനിടെ ഹാളിന്‍റെ മേല്‍ക്കൂരയും തകര്‍ന്ന് വീണു. 60 പേരാണ് ആക്രമണണത്തില്‍ കൊല്ലപ്പെട്ടത്. 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

Also Read: റഷ്യന്‍ തലസ്ഥാനത്ത് സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് - Moscow Concert Hall Shooting

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. റഷ്യയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു മോസ്‌കോയിലേതെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.