ETV Bharat / bharat

18ാം ലോക്‌സഭ: ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ എംപിമാര്‍; സത്യപ്രതിജ്ഞ പൂര്‍ത്തിയായി - kerala MPs took oath

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി. വൈകിട്ട് അഞ്ച് മണിക്കായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം എംപി ശശി തരൂര്‍ ഒഴികെയുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി.

ലോക്‌സഭാംഗങ്ങളുടെ പ്രതിജ്ഞ  LOK SABHA MEMBERS OATH CEREMONY  കേരള എംപിമാരുടെ സത്യപ്രതിജ്ഞ  FIRST PARLIAMENT SESSION 2024
Kerala MPs took oath (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:53 PM IST

Updated : Jun 25, 2024, 10:52 PM IST

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പതിനെട്ട് ലോക്‌സഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയായി. എറണാകുളം എംപി ഹൈബി ഈഡന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലി കേരള എംപിമാരില്‍ വ്യത്യസ്‌തനായി. ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍, കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്, വടകര എംപി ഷാഫി പറമ്പില്‍ എന്നിവര്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചൊല്ലി. മറ്റുള്ളവര്‍ മലയാളത്തിലും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി.

ആലത്തൂര്‍ എംപി സിപിഎമ്മിലെ കെ രാധാകൃഷ്‌ണന്‍ മാത്രം ദൃഢപ്രതിജ്ഞ എടുത്തപ്പോള്‍ മറ്റുള്ളവര്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി. വിദേശത്തുള്ള തിരുവനന്തപുരം എംപി ശശി തരൂര്‍ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയില്ല. നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്‌ച സഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് തരൂരിന്‍റെ തീരുമാനം.

ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, എംകെ രാഘവന്‍, കെസി വേണുഗോപാല്‍, ഡീന്‍ കുര്യാക്കോസ്, വികെ ശ്രീകണ്‌ഠന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഭരണഘടനയുടെ കൊച്ചു പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്‌തതും ശ്രദ്ധേയമായി. കൊടിക്കുന്നില്‍ സുരേഷ് എട്ടാം തവണ എംപിയായപ്പോള്‍ കെ രാധാകൃഷ്‌ണന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ കന്നിക്കാരായാണ് സഭയിലെത്തിയത്.

സുരേഷ് ഗോപി മുമ്പ് രാജ്യസഭാംഗമായിരുന്നിട്ടുണ്ടെങ്കിലും ലോക്‌സഭയില്‍ ആദ്യമാണ്. ഫ്രാന്‍സിസ് ജോര്‍ജ് മുമ്പ് രണ്ടുതവണ ലോക്‌സഭാംഗമായിട്ടുണ്ട്. കേരള ഹൗസില്‍ നിന്ന് സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിൽ പാര്‍ലമെന്‍റ് മന്ദിരത്തിലെത്തി ഫ്രാന്‍സിസ് ജോര്‍ജും വ്യത്യസ്‌തനായി.

വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധി എംപി സ്ഥാനം രാജിവച്ച വിവരം സഭ ചേര്‍ന്നയുടനെ പ്രോടെം സ്‌പീക്കര്‍ അറിയിച്ചിരുന്നു. രാജി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപി രാവിലെ സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ മറ്റ് എംപിമാര്‍ വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്.

ALSO READ: 'കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ'; കൃഷ്‌ണ നാമം ചൊല്ലി സുരേഷ്‌ ഗോപിയുടെ സത്യപ്രതിജ്ഞ- വീഡിയോ

Last Updated : Jun 25, 2024, 10:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.