ഉന : ഹോളി ദിവസം ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് ഭക്തർക്ക് ദാരുണാന്ത്യം. പഞ്ചാബിൽ നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചത്. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശികളായ ബില്ല, ബൽവീർ ചന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
ഉന ജില്ലയുടെ കീഴിലുള്ള അംബ് സബ് ഡിവിഷനിലെ മാഡിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുലർച്ചെ 5 മണിയോടെ അമ്പിലെ മാഡി മേള സെക്‌ടർ-5 ചരൺ ഗംഗയിലെ പുണ്യ നീരുറവയിൽ ഭക്തർ കുളിക്കുന്നതിനിടെയാണ് പെട്ടെന്ന് മലയിൽ നിന്ന് മണ്ണിടിഞ്ഞത്. തുടര്‍ന്ന് മലയിൽ നിന്ന് വലിയ കല്ലുകൾ താഴേക്ക് പതിക്കാന്‍ തുടങ്ങി (Two Devotees Dead, 7 Others Injured In Himachal Pradesh Landslide).
മലയിൽ നിന്ന് കല്ലുകൾ വീഴുന്നത് കണ്ട് പരിഭ്രാന്തരായി ഓടിയ ഭക്തർ തിക്കിലും തിരക്കിലും പെട്ടു. ചരൺഗംഗയിൽ കുളിക്കാനിറങ്ങിയ ഒമ്പത് ഭക്തർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ഉടന്‍ ചികിത്സയ്ക്കായി അടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ രണ്ടുപേര്‍ മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരെ ഉന പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
ബർണാല സ്വദേശി ദേവരാജിൻ്റെ മകൻ ഗോവിന്ദ് (30), തരൺ തരണിൽ താമസിക്കുന്ന ജസ്‌പാൽ സിങ്ങിൻ്റെ മകൻ ധർമീന്ദർ സിങ് (40), അമൃത്‌സറിൽ താമസിക്കുന്ന ഷേർ സിങ്ങിൻ്റെ മകൻ ഹർപാൽ സിങ് (45), ലാലിയുടെ മകൻ ബബ്‌ലു (17) എന്നിവർക്കാണ് പരിക്കേറ്റത് (Two Devotees Dead, 7 Others Injured In Himachal Pradesh Landslide).
അമൃത്‌സർ പിൻഡ് ബ്രാർ നിവാസി ഹരിയാനയിലെ ജിന്ദിൽ താമസിക്കുന്ന രാമൻ്റെ മകൻ ബൽവീർ സിങ് (60), അമൃത്‌സറിലെ ഭരദ് നിവാസിയായ മംഗൾ സിങ്ങിൻ്റെ മകൻ ആംഗ്രേസ് സിങ് (60), ബില്ലു സിങ്ങിൻ്റെ മകൻ രഘുബീർ സിങ് (30), ബൽവീർ സിങ്, അംഗ്രേസ് സിങ്, രഘുബീർ സിങ് എന്നിവരാണ് ഉനയിലുള്ള പ്രാദേശിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ നില ഗുരുതരമാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് ഏറ്റുവാങ്ങി. സംഭവത്തില്‍ കൂടുതൽ അന്വേഷണം ആരംഭിച്ചു.
അപകടത്തെത്തുടർന്ന് ഗംഗയിൽ ഭക്തർ കുളിക്കുന്നത് താത്‌കാലികമായി നിർത്തി വച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഭക്തരെ ഗംഗയിൽ കുളിക്കാൻ അനുവദിക്കില്ലെന്ന് ഉന ജില്ല കലക്‌ടര്‍ ജതിൻ ലാൽ അറിയിച്ചു.
'സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും, അതിനാൽ അപകടത്തിൻ്റെ യഥാർഥ കാരണം അറിയാൻ കഴിയും' -ഉന എസ്‌പി രാകേഷ് സിങ് പറഞ്ഞു (Himachal Pradesh Landslide).
മാഡിയിലെ വാർഷിക ഹോള മൊഹല്ല മേള ശ്രദ്ധേയമാണ്. അതിൽ ലക്ഷക്കണക്കിന് ഭക്തർ ഈ പ്രദേശത്തെ വിശുദ്ധ ഗുരുദ്വാരയിൽ പ്രാർഥന അർപ്പിക്കാൻ എത്തിച്ചേരാറുണ്ട്. ഇതോടൊപ്പം ഇവിടെയുള്ള പുരാതന ചരൺ ഗംഗയിൽ കുളിക്കുന്നതും വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു.