ETV Bharat / bharat

അയോധ്യ പ്രതിഷ്‌ഠ; 'നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും നന്ദി'; പ്രമേയം പാസാക്കി ഛത്തീസ്‌ഗഡ് നിയമസഭ

അയോധ്യ രാമക്ഷേത്രം നാടിനു സമർപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ഛത്തീസ്‌ഗഡ് നിയമസഭ പാസാക്കി

അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠ  Chhattisgarh assembly  PM Narendra Modi  ഛത്തീസ്‌ഗഡ് നിയമസഭ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും നന്ദി അറിയിച്ച് ഛത്തീസ്‌ഗഡ് നിയമസഭ
author img

By PTI

Published : Feb 23, 2024, 7:12 PM IST

റായിപൂർ : അയോധ്യ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്‌തതിന് നന്ദി അറിയിച്ച് ഛത്തീസ്‌ഗഡ് നിയമസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ഛത്തീസ്‌ഗഡ് നിയമസഭ പാസാക്കി. മന്ത്രി ബ്രിജ്മോഹൻ അഗർവാൾ ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

രാമന്‍റെ മുത്തശ്ശിയുടെ വീട് ഛത്തീസ്‌ഗഡിലായിരുന്നു. വനവാസ ജീവിതം നയിച്ചിരുന്ന കാലത്ത് രാമൻ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു ഇത്. സംസ്ഥാനത്തെ മൂന്നു കോടി ജങ്ങളാണ് ശ്രീരാമനെ ആരാധിക്കുന്നത്. 500 വർഷമായി ജനങ്ങൾ കാത്തിരുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ നിർവഹിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനത്തെ ഓരോ പൗരന്‍റെ പേരിലും സഭ നന്ദി അറിയിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം പ്രമേയം പാസാക്കുന്നതിൽ നിന്നും പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിനെ ചൂണ്ടിക്കാട്ടാനും മന്ത്രി മറന്നില്ല. കഴിഞ്ഞ മാസം കബിർധാം ജില്ലയിലെ ഗോത്രവർഗ കുടുംബത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളിയതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ സഭ നടപടികൾ ബഹിഷ്‌കരിച്ചിരുന്നു. ചരിത്ര സംഭവമായ രാമക്ഷേത്ര പ്രതിഷ്‌ഠയെ ലോകരാജ്യങ്ങൾ വരെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നുവെന്നും കോൺഗ്രസിന്‍റെ നീക്കം നിർഭാഗ്യകരണമാണെന്നും അഗർവാൾ പറഞ്ഞു.

സഭയിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ പ്രതിപക്ഷം എതിർപ്പ് അറിയിച്ചിരുന്നെങ്കിൽ ജനങ്ങളും പിന്തുണച്ചിരുന്നെങ്കിൽ സ്വന്തം പാർട്ടിയും അവരെ പാഠം പഠിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്ന ചർച്ചയിൽ ഐക്യകണ്‌ഠേനയാണ് സഭ പ്രമേയം പാസാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.