ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം - മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
🎬 Watch Now: Feature Video

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമായി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മേള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായുള്ള രണ്ടായിരത്തോളം വിദ്യാർഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും. ജില്ലാ അത്ലറ്റിക് അസോസിയേഷനാണ് സംഘാടകർ.