ഇന്ധനവില വര്‍ധന; വാഹനം കെട്ടിവലിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
🎬 Watch Now: Feature Video
ഇടുക്കി: ദിനപ്രതി വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹനം കെട്ടിവലിച്ചു പ്രതിഷേധിച്ചു. കഴിഞ്ഞ 11ദിവസത്തിനിടെ പെട്രോളിന് 6 രൂപ 3 പൈസയും ഡീസലിന് 6 രൂപ 2 പൈസയുമാണ് വർധിച്ചത്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.