വായ്‌പ തട്ടിപ്പുകേസിലെ പരാതിക്കാരന്‍റെ ആത്മഹത്യ : കെപിസിസി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാം കസ്റ്റഡിയില്‍

🎬 Watch Now: Feature Video

thumbnail

By

Published : May 31, 2023, 1:47 PM IST

വയനാട് : വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്‌പ തട്ടിപ്പ് കേസിൽ പരാതിക്കാരനായ കർഷകന്‍റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്‍റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ ഏബ്രഹാം, ബാങ്ക് മുന്‍ സെക്രട്ടറി രമ ദേവി എന്നിവർ കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഭരണസമിതി അംഗമായിരുന്ന തന്‍റെ വ്യാജ ഒപ്പിട്ടാണ്, ആത്മഹത്യ ചെയ്‌ത കര്‍ഷകന് ലോണ്‍ നല്‍കിയതെന്ന് മുന്‍ ഡയറക്‌ടര്‍ പി എസ് കുര്യന്‍ പറഞ്ഞു. കെപിസിസിക്ക് പരാതി നല്‍കിയെങ്കിലും എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നുവെന്നും പി എസ് കുര്യന്‍ കുറ്റപ്പെടുത്തി. 

അതേസമയം പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് വായ്‌പ തട്ടിപ്പെന്നും ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ ഡിസിസി പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

കര്‍ഷകരെ വഞ്ചിച്ച് ബാങ്കിലൂടെ കോടികളുടെ വായ്‌പ തട്ടിപ്പ് നടത്തിയ നേതാക്കളെ സംരക്ഷിക്കുകയും ഉന്നത പദവികള്‍ നല്‍കുകയുമാണ് കോണ്‍ഗ്രസ് ചെയ്‌തത്. രാജേന്ദ്രന്‍റെ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. രാജേന്ദ്രന്‍റെ കുടുംബത്തിന്‍റെയും തട്ടിപ്പിനിരയായ മറ്റ് കര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ക്രമക്കേട് നടത്തിയ എട്ടരക്കോടി രൂപ തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും സിപിഎം വ്യക്തമാക്കി. 

ALSO READ: വായ്‌പ തട്ടിപ്പ് പരാതിയുയര്‍ത്തിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍; 35 ലക്ഷത്തിന്‍റെ ആരോപണം കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ തട്ടിപ്പിന്‍റെ ഇരയാണ് രാജേന്ദ്രനെന്നാണ് ആരോപണം. പുൽപ്പള്ളി സഹകരണ ബാങ്കിൽ ഈടുവച്ച രേഖകൾ പ്രകാരം ആവശ്യപ്പെട്ട തുകയിൽ കൂടുതൽ അനുവദിക്കുകയും ആ തുക നേതാക്കൾ തട്ടിയെടുക്കുകയുമായിരുന്നു. ജപ്‌തി നടപടികൾ വന്നപ്പോഴാണ്‌ ഈ വിവരം വായ്‌പയെടുത്തവർ അറിയുന്നത്‌.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.