ഇന്ന് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഉറക്കമില്ലായ്‌മ. നല്ല ഉറക്കത്തിന് നല്ല ഭക്ഷണമാണ് പരിഹാരം. അമിനോ ആസിഡ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉറങ്ങാന്‍ സഹായിക്കുന്ന മെലറ്റൊനിന്‍ എന്ന ഹോര്‍മോണ്‍ വികസിപ്പിക്കാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍.
ഉറങ്ങാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഒമേഗ-3 അടങ്ങിയ മത്സ്യ വിഭവങ്ങള്‍ കഴിക്കുന്നത് തലച്ചോറുമായി നേരിട്ട് ബന്ധിക്കുന്ന സെറോട്ടിന്‍ വികസിപ്പിക്കും. ഇത് നല്ല ഉറക്കത്തിന് മാത്രമല്ല ഉറക്കം കൃത്യമാകാനും സഹായിക്കും. മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 കൂടുതലായി അടങ്ങിയിട്ടുണ്ട്.
കിടക്കുന്നതിന് മുന്‍പ് ചൂടു പാല്‍
രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചൂടു പാല്‍ കുടിക്കുന്നത് നിങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പാല്‍ കുടിക്കുന്നത് മെലാറ്റൊനിന്‍ ഹോര്‍മോണ്‍ വികസിപ്പിക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ ശീലമാക്കാം
മാര്‍ക്കറ്റില്‍ ഇപ്പോള്‍ വളരെ എളുപ്പത്തില്‍ കിട്ടുന്ന സാധനമാണ് ഗ്രീന്‍ ടീ. അമിനോ ആസിഡ് കൂടുതല്‍ അടങ്ങിയട്ടുള്ള ഗ്രീ ടീ നല്ല ഉറക്കം കിട്ടാന്‍ നിങ്ങളെ സഹായിക്കും.
പോഷകഗുണമേറെയുള്ള ചെറി
മഗ്‌നീഷ്യവും മറ്റ് പോഷകഗുണവും അടങ്ങിയ ചെറി കഴിക്കുന്നത് മുതിര്‍ന്നവരില്‍ ഉറക്കം ഉണ്ടാക്കാന്‍ സഹായിക്കുന്നു. മെലറ്റൊനിന്‍ ഹോര്‍മോണ്‍ വികസിപ്പിക്കാന്‍ ഇത് സഹായകരമാണ്.
മദ്യം ഒഴിവാക്കാം
മദ്യം തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു. ഇതോടെ ഉറക്കം പെട്ടന്ന് ലഭിക്കും. എന്നാല്‍ മദ്യപാനം ക്രമേണ ഉറക്കമില്ലായ്‌മയിലേക്ക് തള്ളിവിടും.
പെട്ടന്ന് ഉറക്കം നല്‍കുമെങ്കിലും ഇത് നിങ്ങളുടെ ഉറക്കത്തിന്‍റെ പല ഘട്ടത്തെയും സ്വധീനിക്കും. അങ്ങനെ ഉറക്കം നഷ്ടപ്പെടാനും കാരണമാകുന്നു.
Also Read: Dry Eyes In Winter: ശൈത്യകാലത്ത് കണ്ണുകൾ വരണ്ടുപോകുന്നതിന് കാരണമെന്താണ്; ഇത് എങ്ങനെ തടയാം