വയനാട്: ജില്ലയില്‍ 97 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍
എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്‍, വെള്ളമുണ്ട സ്വദേശികൾ 15, പൊഴുതന സ്വദേശികൾ എട്ട്, തവിഞ്ഞാൽ സ്വദേശികൾ ഏഴ്, കണിയാമ്പറ്റ സ്വദേശികൾ ആറ്, മുട്ടിൽ, മാനന്തവാടി, അമ്പലവയൽ സ്വദേശികളായ 5 പേർ വീതം, മീനങ്ങാടി സ്വദേശികൾ നാല്, കൽപ്പറ്റ, നെന്മേനി സ്വദേശികളായ മൂന്ന് പേർ വീതം, തിരുനെല്ലി സ്വദേശികൾ രണ്ട്, നൂൽപ്പുഴ, തൊണ്ടർനാട്, പുൽപള്ളി എന്നിവിടങ്ങളിലെ ഓരോരുത്തര്‍ വീതവും സമ്പർക്കത്തിലൂടെ രോഗബാധിതരായി. ഇവരില്‍ കൽപ്പറ്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
സൗദി അറേബ്യയിൽ നിന്ന് വന്ന വാഴവറ്റ സ്വദേശി, സെപ്റ്റംബർ നാലിന് ദുബൈയിൽ നിന്ന് വന്ന നെന്മേനി സ്വദേശി, സെപ്റ്റംബർ 18 ന് സൗദി അറേബ്യയിൽ നിന്ന് വന്ന നെന്മേനി സ്വദേശി, സെപ്റ്റംബർ 19ന് കർണാടകയിൽ നിന്ന് വന്ന തിരുനെല്ലി സ്വദേശി, കർണാടകയിൽ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി, സെപ്റ്റംബർ 19ന് ബംഗാളിൽ നിന്ന് വന്ന പിണങ്ങോട് സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് ഗൂഢല്ലൂര്‍ സ്വദേശികള്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്ന രോഗബാധിതർ.