വയനാട്: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വയനാട് ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഒമ്പത് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഏഴ് പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
അതേസമയം, ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മുത്തങ്ങയില്‍ 1500 പേരെയും ബാവലിയില്‍ 200 പേരെയും പരിശോധിച്ചു. വിവിധ രോഗ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശിച്ചു. മൂന്ന് പേര്‍ക്ക് കടുത്ത പനിയുള്ളതായി കണ്ടെത്തിയിരുന്നു.