വയനാട്: വയനാട്ടില്‍ ഇന്ന് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4114 ആയി. 3051 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആകെ മരണസംഖ്യ 23 ആണ്. നിലവില്‍ 1040 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 268 പേര്‍ വീടുകളിലും 29 പേര്‍ ഇതര ജില്ലകളിലും ചികിത്സയിലാണ്.
മുട്ടില്‍ (5), ബത്തേരി (4), കല്‍പ്പറ്റ (3), എടവക(3), നെന്മേനി (2), വൈത്തിരി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തിരുനെല്ലി, മൂപ്പനാട്, മേപ്പാടി, വെള്ളമുണ്ട, കണിയാമ്പറ്റ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും ഒരു മലപ്പുറം സ്വദേശി എന്നിവർക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും മലപ്പുറം സ്വദേശികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.