ETV Bharat / state

അതീവ ജാഗ്രതയില്‍ തൃശൂര്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത - COVID 19

സമ്പര്‍ക്ക രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ് ജില്ലയില്‍. 14 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ശുചീകരണ തൊഴിലാളികളും ചുമട്ടു തൊഴിലാളികളും ഉള്‍പ്പെടുന്നു

തൃശൂർ  കൊവിഡ് 19  തൃശൂർ കൊവിഡ്  THRISSUR  COVID 19  THRISSUR COVID RESTRICTIONS
അതീവ ജാഗ്രതയില്‍ തൃശൂര്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത
author img

By

Published : Jun 12, 2020, 12:08 PM IST

Updated : Jun 12, 2020, 12:24 PM IST

തൃശൂർ: തൃശൂരിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതൽ നിയന്ത്രങ്ങൾക്ക് സാധ്യത. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 145 ആയി. തൃശൂർ കോർപറേഷനിലെ നാല്‌ ശുചീകരണ തൊഴിലാളികൾക്കും കുരിയച്ചിറ സെൻട്രെൽ വെയർ ഹൗസിലെ നാല് ഹെഡ് ലോഡിങ് തൊഴിലാളികൾക്കും നാല്‌ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായത്. വിഷയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രി എ സി മൊയ്തീന്‍റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.

തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സെൻട്രൽ വെയർ ഹൗസ് അടച്ചു. തൃശൂർ കോർപറേഷൻ ഓഫീസിലും നിയന്ത്രണം ഏർപ്പെടുത്തി. കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം കണ്ടയിൻമെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചതോടെ ആകെ പത്ത് കണ്ടയിൻമെന്‍റ് സോണുകളാണ് ജില്ലയിൽ ഉള്ളത്. ജില്ലയിൽ ഇതുവരെ 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളിൽ 12834 പേരും ആശുപത്രികളിൽ 169 പേരും ഉൾപ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്.

Last Updated : Jun 12, 2020, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.