ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കേരള വിപണിയിലേക്ക് മൺകപ്പുകൾ എത്തുന്നത്. തൃശൂരിലെ മണ്ണുത്തിയിലുള്ള എ. ആർ ട്രേഡേഴ്‌സാണ് മൺകപ്പുകൾ കേരളത്തിലെത്തിക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന കപ്പുകൾ കേരളത്തിലെത്തിച്ച് വിപണനം നടത്തുമ്പോൾ ചായ കപ്പിന് 1രൂപ 40 പൈസയും വെള്ള കപ്പിന് 2രൂപ 70 പൈസയുമാണ് വിലവരുന്നത്.
പേപ്പർ കപ്പുകളെക്കാൾ ചിലവ് കുറവ്, പരിസ്ഥിതിക്ക് ദോഷമില്ല എന്നിവയാണ് മൺകപ്പുകളെ ജനപ്രിയമാക്കുന്നത്. ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകൾ പ്രകൃതിക്ക് ദോഷമാകുമെന്നതും പേപ്പർ കപ്പുകൾ പുനരുപയോഗിക്കാന്‍ സാധിക്കാത്തതുമാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യത്തിന് ദോഷമില്ലെന്നതും താരതമ്യേന ചിലവ് കുറവാണെന്നതും മൺകപ്പുകളെ ജനപ്രിയമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഏജൻസികളെ ഏൽപ്പിച്ച് വിപണനം നടത്തുവാനാണ് കമ്പനി പദ്ധതിയിടുന്നത്. മൺകപ്പിനെക്കുറിച്ചറിഞ്ഞ് നിരവധിയാളുകൾ ഇതിനകം ഏജൻസിക്കായി സമീപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ മറന്നുകൊണ്ട് മണ്ണിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.