തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റോഡുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പുതുതായി നിര്‍മിച്ചതും അറ്റകുറ്റപ്പണി നടത്തിയതുമായ നിരവധി റോഡുകള്‍ ദിവസങ്ങള്‍ക്കകം തന്നെ പൊളിഞ്ഞതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികള്‍ ഉയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
രാവിലെ(16.09.2022) 10.30 ഓടെ പരിശോധന തുടങ്ങി. ഓഗസ്‌റ്റ് 17 ന് ഓപ്പറേഷന്‍ സരൾ രാസ്‌ത 2 എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഓപ്പറേഷന്‍ സരൾ രാസ്‌ത 3' എന്നാണ് പരിശോധനയ്‌ക്ക് പേരിട്ടിരിക്കുന്നത്.
രാസ്‌ത 3 എന്ന പേരിലാണ് ഇന്നത്തെ പരിശോധന. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പരിശോധനയില്‍ പങ്കെടുക്കുമെന്ന് വിജിലന്‍സ് ഡയറക്‌ടർ മനോജ് ഏബ്രഹാം വ്യക്തമാക്കി.