തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ ആരംഭിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എല്ലാ മേഖലകളിലെയും പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ തയ്യാറാകണം. അവയ്‌ക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്വീകരിക്കുന്ന കൊവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെ ആരോഗ്യപ്രവർത്തകരിൽ നിന്ന് വ്യാപക എതിർപ്പ് ഉയരുകയാണ്. ടി.പി.ആർ നിശ്ചയിക്കുന്ന രീതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പരാതികൾ വരുന്നു. വിരലിലെണ്ണാവുന്ന പരിശോധനകൾ നടത്തി രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ച് ടി.പി.ആർ ഉയർന്നതായി കാണിക്കുകയാണ്.
ALSO READ: കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ
ഇക്കാര്യത്തിൽ ഡോക്‌ടർമാരും വിദഗ്‌ധരും നൽകുന്ന നിർദേശങ്ങൾ ആരോഗ്യ വകുപ്പ് ഗൗരവമായി കാണണം. അല്ലാതെ ഉദ്യോഗസ്ഥവൃന്ദം എഴുതിക്കൊടുക്കുന്ന നിർദേശത്തില്‍ ഒപ്പ് വയ്ക്കുകയല്ല വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.