തിരുവനന്തപുരം: സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ പൂട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവു കുറയ്ക്കാനാണ് തീരുമാനമെന്നാണ് വനിതാശിശു വകുപ്പിന്‍റെ വിശദീകരണം. തൃശൂരിലെ നിർഭയ ഹോം മാത്രമാണ് ഇനി പ്രവർത്തിക്കുക. പൂട്ടുന്ന നിർഭയ ഹോമുകളിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കഴിയുന്നവരെ തൃശൂരിലേക്ക് മാറ്റും. പൂട്ടുന്ന നിർഭയ ഹോമുകൾ ഇനി എൻട്രി ഹോമുകളായാണ് പ്രവർത്തിക്കുക. ജില്ലാ കേന്ദ്രങ്ങളുടെ ഭൗതികസാഹചര്യം മോശമാണെന്നും മികച്ച സൗകര്യമുള്ള തൃശൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് അന്തേവാസികളെ മാറ്റുന്നതെന്നും സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ വിശദീകരിച്ചു.
സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ പൂട്ടുന്നു - 13 nirbaya homes at kerala
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.