ETV Bharat / state

മന്ത്രിസഭാ രൂപീകരണം; സിപിഎം-സിപിഐ ചർച്ച എകെജി സെന്‍ററില്‍

നിലവില്‍ നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്‌പീക്കര്‍, ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളുമാണ് സിപിഐയ്ക്കുള്ളത്. ഇതില്‍ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച

CPM-CPI meeting  സിപിഎം-സിപിഐ യോഗം  സിപിഎം-സിപിഐ ചര്‍ച്ച  മന്ത്രിസഭാ രൂപീകരണം  cabinet  formation of the cabinet  formation of the new cabinet  തിരുവനന്തപുരം  thiruvananthapuram  പിണറായി വിജയന്‍  pinarayi vijayan  CPI  CPM  സിപിഎം  സിപിഐ  കോടിയേരി ബാലകൃഷ്‌ണന്‍  kodiyeri balakrishnan  കാനം രാജേന്ദ്രന്‍  kanam rajendran  കേരള കോണ്‍ഗ്രസ് ബി  kerala congress b  kerala congress m  കേരള കോണ്‍ഗ്രസ് എം  ജനാധിപത്യ കേരള കോണ്‍ഗ്രസ്  jkc  akg centre  എകെജി സെന്‍റർ
The CPM-CPI meeting on the formation of the cabinet began
author img

By

Published : May 14, 2021, 12:26 PM IST

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് സിപിഎം-സിപിഐ ചര്‍ച്ച ആരംഭിച്ചു. എകെജി സെന്‍ററിലാണ് യോഗം ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

നിലവില്‍ നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്‌പീക്കര്‍, ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളുമാണ് സിപിഐയ്ക്കുള്ളത്. ഇതില്‍ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്. സിപിഎം ഒരു മന്ത്രിസ്ഥാനവും കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കും. നിലവില്‍ എല്ലാ ഘടകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഒറ്റ എംഎല്‍എമാരുള്ള ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ചും ഇന്ന് ചര്‍ച്ച നടക്കും. 17ാം തീയതി ഇടതുമുന്നണി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതിനു മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണി നേതൃത്വത്തിന്‍റെ ശ്രമം.

കൂടുതൽ വായനയ്‌ക്ക്: സി.പി.ഐ മന്ത്രിമാരെ മെയ്‌ 17ന് പ്രഖ്യാപിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.