ETV Bharat / state

നിയമസഭ ബജറ്റ് സമ്മേളനം ജനുവരി എട്ടിന് ചേരും; കേരള ബജറ്റ് ജനുവരി 15ന്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളിച്ചാകും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുകയെന്നാണ് സൂചന.

Assembly budget session  നിയമസഭാ ബജറ്റ് സമ്മേളനം  നിയമസഭ  തിരുവനന്തപുരം  ഗവർണർ  budget session  മന്ത്രിസഭാ യോഗം
നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ടിന് ചേരും
author img

By

Published : Jan 1, 2021, 12:03 PM IST

തിരുവനന്തപുരം: ജനുവരി എട്ടിന് നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് നിയമസഭാസമ്മേളനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. പതിനാലാം നിയമസഭയുടെ ഇരുപത്തിയൊന്നാം സമ്മേളനമാണ് ജനുവരി എട്ടിന് ചേരുന്നത്. ജനുവരി 15ന് ഈ സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കും. നാല് മാസത്തെ വോട്ടോൺ അക്കൗണ്ടും സഭാസമ്മേളനം പാസാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളിച്ചാകും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുക എന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ ഇന്ന് തുടങ്ങിയ സി.പി.എം നേതൃയോഗത്തിലും ഇടതുമുന്നണി യോഗത്തിലും നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ കേരള പര്യടനത്തിനിടയിൽ ലഭിച്ച നിർദേശങ്ങൾ കൂടി ബജറ്റിൽ ഉൾകൊള്ളിക്കും. ഈ മാസം 28 വരെയാണ് സഭാ സമ്മേളനം. ഈ സർക്കാരിൻ്റെ അവസാന സമ്പൂർണ സഭാസമ്മേളനമാണ് എട്ടിന് തുടങ്ങുന്നത്. സ്വർണക്കടത്തും ഡോളർ കടത്തും അടക്കമുള്ള വിവാദങ്ങൾ പ്രതിപക്ഷം സഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കലുഷിതമായ അന്തരീക്ഷത്തിലാകും സഭാസമ്മേളനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.