തിരുവനന്തപുരം: നെയ്യാറ്റിൻകര പൂർണമായും നിശ്ചലാവസ്ഥയിൽ. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യവാഹനങ്ങൾ മാത്രം നിരത്തിൽ ഇറങ്ങുന്നുണ്ട്.
അതേസമയം പാറശാല ഉദിയൻകുളങ്ങര ജങ്ഷനിൽ വിലക്കുകൾ ലംഘിച്ച് ചന്ത കൂടാൻ ശ്രമിച്ചവർ നിർദ്ദേശം അനുസരിക്കാത്തതിനാൽ പൊലീസ് ലാത്തിവീശി. തുടർന്ന് കടകൾ അടച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ എത്തിയ പൊതുജനങ്ങൾക്ക് ജീവനക്കാർ മാസ്കും, സാനിറ്റൈസറും നൽകി.