തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന എസ്‌എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ.ജീവൻ ബാബു അറിയിച്ചു. കൊവിഡ് 19 കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസൊലേഷൻ വാർഡുകളിലുള്ളവർക്ക് സേ പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കും.
എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഓപ്പൺ സ്‌കൂൾ വിഭാഗങ്ങളിലായി 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഇതാദ്യമായാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേ ദിവസം ആരംഭിക്കുന്നത്. പരീക്ഷകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഇടിവി ഭാരതിനോട് പറഞ്ഞു.