ETV Bharat / state

തെരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു

ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെ തെരഞ്ഞെടുപ്പ് ചുമതലകളിലേക്ക് നിയോഗിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചാണ് നടപടി

sreeram venkitraman widrowd elction duty  തെരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു  തെരഞ്ഞെടുപ്പ് ചട്ടം  ശ്രീറാം വെങ്കിട്ടരാമൻ  sreeram venkitraman
തെരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു
author img

By

Published : Mar 29, 2021, 11:34 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നിരീക്ഷകനായി തമിഴ്‌നാട്ടിൽ നിയോഗിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലേക്ക് തിരിച്ചുവിളിച്ചു. മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാമിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സിറാജ് ദിനപത്രത്തിൻ്റെ മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ആസിഫ് കെ യൂസഫിനെയും തിരിച്ചു വിളിച്ചിട്ടുണ്ട്. സിവിൽ സർവീസ് നേടാൻ ഒ.ബി.സി സംവരണ സർട്ടിഫിക്കറ്റിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കേസ് നേരിടുന്ന ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരും ബന്ധുക്കൾ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിലേക്ക് നിയോഗിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.