തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന കർഷക റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച റാലി നടത്തും. വൈകിട്ട് മൂന്നു മണിയോടെ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ കേന്ദ്രങ്ങളിലാണ് കർഷക റാലി.
കർഷകർ കൃഷി ആയുധങ്ങളും ദേശീയ പതാകയുമായാണ് റാലിയിൽ അണിനിരക്കുക. ട്രാക്ടറുകളും അണിനിരത്തുമെന്ന് സംയുക്ത കർഷക സമിതി ചെയർമാൻ സത്യൻ മൊകേരി പറഞ്ഞു. 11 കർഷക സംഘടനകളാണ് സംസ്ഥാനത്ത് റാലി നടത്തുക. തിരുവനന്തപുരത്ത് ഓവർ ബ്രിഡ്‌ജിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റാലി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ കർഷക സംഘടനകളുടെ സമരവേദിയിൽ സമാപിക്കും.