ETV Bharat / state

ഗവർണർ കാര്യങ്ങള്‍ വ്യക്തമാക്കണം, ചാൻസലറായി പ്രവർത്തിച്ചാൽ ഒപ്പമുണ്ടാകും: വിഡി സതീശൻ

author img

By

Published : Jan 11, 2022, 2:58 PM IST

Updated : Jan 11, 2022, 7:32 PM IST

രാജ്ഭവനില്‍ നിന്ന് രേഖകളും വാര്‍ത്തകളും ചോര്‍ത്തി നല്‍കുകയാണ് ഗവര്‍ണർ ചെയ്യുന്നതെന്ന് സതീശൻ

opposition leader on governor  vd satheesan on arif mohammad khan  kerala latest news  പ്രതിപക്ഷം ഒപ്പമുണ്ടാകും  കേരള വാർത്തകള്‍  ഡിലിറ്റ് വിവാദം
വിഡി സതീശൻ

തിരുവനന്തപുരം: ഡി- ലിറ്റ് വിവാദത്തില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗവര്‍ണർ കാര്യങ്ങള്‍ മറച്ചുവച്ചാണ് പറയുന്നത്. ഇത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

വിഡി സതീശൻ

കാര്യങ്ങള്‍ വ്യക്തമാക്കാതെ രാജ്ഭവനില്‍ നിന്ന് രേഖകളും വാര്‍ത്തകളും ചോര്‍ത്തി നല്‍കുകയാണ് ഗവര്‍ണർ ചെയ്യുന്നത്. എല്ലാ രഹസ്യങ്ങളും ഒളിപ്പിച്ചു വച്ചിട്ട് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് പുറത്ത് പറയുന്നത്. കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന് ശേഷം സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ തെറ്റ് പറ്റിയെന്ന് പറയുകയാണ്.

സര്‍ക്കാര്‍ ചെയ്‌ത തെറ്റായ നടപടികള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഗവര്‍ണർ ചെയ്യുന്നത്. ഇതിനെയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ നിയമപരമായി പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി.

ALOS READ 'ധീരജിന്‍റെ കൊലപാതകം ആസൂത്രിതമല്ല': കെ സുധാകരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി

Last Updated : Jan 11, 2022, 7:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.