തിരുവനന്തപുരം: സിപിഎമ്മിന് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി. യുഡിഎഫിന് അകത്ത് നിന്ന് എന്തെങ്കിലും വീണ് കിട്ടുമോ എന്ന് കാത്തിരിക്കുകയാണ് അവർ. എല്ലാ പ്രശ്നങ്ങളും ശുഭകരമായി അവസാനിക്കും. കേരള കോൺഗ്രസിലെ വിഷയങ്ങൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. ചർച്ചയിലുള്ള വിഷയത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സിപിഎമ്മിന്‍റെ ഇങ്ങനെയുള്ള മനക്കോട്ടകൾ തകർന്ന് അടിയാറാണ് പതിവ്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേരത്തേ നീക്കം നടത്തിയിരുന്നു. പ്രശ്നങ്ങളെ തുടർന്ന് യുഡിഎഫില്‍ നിന്ന് ആരെങ്കിലും വരുമെന്നത് സിപിഎമ്മിന്‍റെ വ്യാമോഹമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.