ഹൈദരാബാദ്: ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറയുന്ന ഓണം ആശംസിച്ച് റാമോജി ഫിലിം സിറ്റിയില്‍ ഇ ടി വി ഭാരതിന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. ഇടിവി ഭാരത് കേരള ഡെസ്ക്കിന്‍റെ നേതൃത്വത്തില്‍ രാവിലെ അത്തപ്പൂക്കളം ഒരുക്കിയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
ഉച്ചയ്ക്ക് സദ്യയും അതിനു ശേഷം കലാപരിപാടികളും അരങ്ങേറി. തിരുവാതിരക്കളി, ഓണപ്പാട്ടുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.