തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് കൊല്ലം മൺറോതുരുത്തിൽ മണിലാലിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം. ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാല് മാസത്തിനുള്ളിൽ അഞ്ച് സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കൊലപാതക പരമ്പര നൽകി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി-കോൺഗ്രസ് ശ്രമത്തിനെതിരെ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകണം. തെരഞ്ഞെടുപ്പ് കാലത്ത് പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം വ്യക്തമാക്കി.
മൺറോതുരുത്ത് കൊലപാതകം; സുരേന്ദ്രനിൽ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് കൊലയാളിയെന്ന് സിപിഎം
ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു