തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷി യോഗം ഭരണഘടനാ വിരുദ്ധമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാർ. ലോക് സഭയും രാജ്യസഭയും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്ത നിയമത്തിനെതിരെ യോഗം വിളിക്കേണ്ടത് സർക്കാർ ചിലവിലല്ല.
ഭരണ ഘടന തൊട്ട് സത്യം ചെയ്ത ഒരു സ്ഥാപനം നടത്തുന്ന ഭരണഘടനാ ലംഘനം അംഗീകരിക്കാനാകില്ലെന്നും അതിനാലാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോയതെന്നും കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.