ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്‌; സംവരണ വാർഡുകളുടെ നറുക്കെടുപ്പ്‌ തീയതിയായി - സംവരണ വാർഡുകൾ

സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെയാണ് നറുക്കെടുപ്പ്

Local elections  date to decide reservation wards has been announced  തദ്ദേശ തെരഞ്ഞെടുപ്പ്  സംവരണ വാർഡുകൾ  നറുക്കെടുപ്പ്‌ തീയതി പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്‌; സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ്‌ തീയതി പ്രഖ്യാപിച്ചു
author img

By

Published : Sep 16, 2020, 6:46 PM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പിന് തീയതികൾ നിശ്ചയിച്ചു. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും സംവരണ ക്രമം അനുസരിച്ച് നറുക്കെടുപ്പിനുള്ള തീയതിയും സ്ഥലവും സമയവും നിശ്ചയിച്ചുമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി .ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെയാണ് നറുക്കെടുപ്പ്.

152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും ഒക്ടോബർ അഞ്ചിനാണ് നറുക്കെടുപ്പ്. അതത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് നടത്തുന്നത്. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് നടത്തുക തെക്കൻ, മധ്യ, വടക്കൻ മേഖലകളിലെ നഗരകാര്യ റീജ്യണൽ ജോയിൻ്റ് ഡയറക്ടർമാരാണ്. ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് സെപ്റ്റംബർ 28, 30 ഒക്ടോബർ ആറ്‌ തീയതികളിൽ നഗരകാര്യ ഡയറക്ടർ നറുക്കെടുപ്പ് നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.