തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി റിലേ ബസ് സർവ്വീസിന് തുടക്കം. തൃശൂർ വരെയാണ് സർവ്വീസ്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴയിൽ നിന്ന് എറണാകുളം, എറണാകുളത്ത് നിന്ന് തൃശൂർ വരെയും തിരിച്ചുമാണ് സർവ്വീസ് നടത്തുക. ബസ് അടുത്ത ജില്ലയിൽ എത്തുമ്പോൾ അവിടെ നിന്ന് പുറപ്പെടാൻ തയ്യറായി അടുത്ത ബസ് നിൽക്കുന്ന വിധത്തിലാണ് ക്രമീകരണം.
ഒരോ മണിക്കൂർ ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകും. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. കൂടുതൽ ഭാഗങ്ങളിലേക്ക് സർവ്വീസ് ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം നിലവിലെ സാഹചര്യത്തിൽ ദീർഘ ദൂര സർവ്വീസുകൾ നടത്തില്ലെന്ന് മന്ത്രി പറഞ്ഞു. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് സർവ്വീസുകൾ. ഉച്ചവരെയുള്ള സർവ്വീസുകൾ തൃശൂരും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ ,കൊല്ലം എന്നിവിടങ്ങളിലും അവസാനിക്കും.