തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവർക്കുള്ള ക്വാറന്‍റൈൻ ഏഴ് ദിവസമായി ചുരുക്കി സർക്കാർ. ഏഴ് ദിവസത്തിന് ശേഷം പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് അടുത്ത ഏഴ് ദിവസം കൂടി ക്വാറന്‍റൈനിൽ തുടരണമൊ എന്ന കാര്യം സ്വയം തീരുമാനിക്കം. എന്നാൽ ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം ഇപ്പോഴും ക്വാറന്‍റൈൻ 14 ദിവസമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. അതേ സമയം ഏഴ് ദിവസത്തിന് ശേഷം പരിശോധനയ്ക്ക് വിധേയമാകാത്തവർ 14 ദിവസവും ക്വാറന്‍റൈനിൽ കഴിയണം. ഹോട്ടലുകളിലും റസ്‌റ്റോറന്‍റുകളിലും ഇനി മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി ഉണ്ടാകും. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലെയും മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ജീവനക്കാർ എല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ക്വാറന്‍റൈൻ ഏഴ് ദിവസം: ഹോട്ടലിലും റസ്‌റ്റോറന്‍റിലും ഇരുന്ന് ഭക്ഷണം കഴിക്കാം
ഏഴ് ദിവസത്തിന് ശേഷം പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് അടുത്ത ഏഴ് ദിവസം കൂടി ക്വാറന്‍റൈനിൽ തുടരണമൊ എന്നാ കാര്യം സ്വയം തീരുമാനിക്കം.