ETV Bharat / state

ഉദ്‌ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ തീപിടിത്തം ; 32 വാഹനങ്ങള്‍ കത്തിനശിച്ചു

മുട്ടത്തറ കല്ലുമൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒണിക്‌സ് ടവറിന്‍റെ താഴത്തെ നിലയിലാണ് തീ പടർന്നത്

fire broke out in a bike rental shop in muttathara  short circuit bike showroom  ബൈക്ക് ഷോറൂമിൽ തീപിടിത്തം  മുട്ടത്തറ തീപിടിത്തം  ഷോർട്ട് സർക്യൂട്ട് ബൈക്കുകൾ കത്തിനശിച്ചു
ബൈക്ക് ഷോറൂമിൽ തീപിടിത്തം, 32 ബൈക്കുകൾ കത്തിനശിച്ചു
author img

By

Published : May 8, 2022, 10:27 AM IST

തിരുവനന്തപുരം : മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോറൂമിൽ വൻ തീപിടിത്തം. 32 ബൈക്കുകൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.

മുട്ടത്തറ കല്ലുമൂട്ടിൽ സ്ഥിതി ചെയുന്ന ഒണിക്‌സ് ടവറിന്‍റെ താഴത്തെ നിലയിലാണ് തീ പടർന്നത്. റോയൽ ബ്രദേഴ്‌സ് ബൈക്ക് റെന്‍റൽ എന്ന സ്ഥാപനത്തിന്‍റെ പുതുതായി പ്രവർത്തനം ആരംഭിക്കാനിരുന്ന ഷോറൂമാണ് കത്തി നശിച്ചത്. അടുത്ത മാസമാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ തീപിടിത്തം, 32 വാഹനങ്ങള്‍ കത്തിനശിച്ചു

രാവിലെ 4 മണിയോടെ പുക ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. ചാക്ക, ചെങ്കൽ ചൂള എന്നിവിടങ്ങളിൽ നിന്നുള്ള ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം അപകടത്തെ കുറിച്ച് കൂടുതൽ വ്യക്തത വരും. 60 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.