ETV Bharat / state

മുരളീധരന്‍ നിലപാട് മാറ്റി, വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാവും - യു.ഡി.എഫ് സ്ഥാനാര്‍ഥി

സംശുദ്ധ പ്രതിച്ഛായയുള്ള മോഹന്‍കുമാര്‍ മത്സരിക്കണമെന്ന ശക്തമായ നിലപാട് കെപിസിസി നേതൃത്വം കൈക്കൊണ്ടതോടെയാണ് മുരളീധരന്‍ അയഞ്ഞത്

ഡോ.കെ.മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറുന്നു
author img

By

Published : Sep 26, 2019, 3:04 PM IST

Updated : Sep 26, 2019, 3:32 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫില്‍ ധാരണായായി. ഇടഞ്ഞു നിന്ന കെ മുരളീധരന്‍ കെ.പി.സി.സിയുടെ സമ്മര്‍ദത്തിന് വഴങ്ങി. സംശുദ്ധ പ്രതിച്ഛായയുള്ള മോഹന്‍കുമാര്‍ മത്സരിക്കണമെന്ന ശക്തമായ നിലപാട് കെപിസിസി നേതൃത്വം കൈക്കൊണ്ടതോടെയാണ് മുരളീധരന്‍ അയഞ്ഞത്.

മോഹന്‍കുമാറിനെ ഇന്നലെ രാത്രി കെ.പി.സി.സി നേതൃത്വം അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കെ.മുരളീധരൻ്റെ എതിര്‍പ്പിനെ തുടര്‍ന്ന് മോഹന്‍കുമാറിനെ ഒഴിവാക്കി എന്‍.പീതാംബരകുറുപ്പിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

നിലവില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗമാണ് ഡോ. കെ. മോഹന്‍ കുമാര്‍. കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണറെ നാളെ കണ്ട് രാജി സമര്‍പ്പിക്കും. 2001 ല്‍ തിരുവനന്തപുരം നോര്‍ത്ത് നിയോജകണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മോഹന്‍കുമാര്‍ 2006ല്‍ പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് മണ്ഡലം പിന്നീട് വട്ടിയൂര്‍കാവ് എന്ന് പേരുമാറിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയതെങ്കിലും കെ.പി.സി.സി നേതൃത്വം കെ.മുരളീധരന് വട്ടിയൂര്‍ക്കാവ് മണ്ഡലം നല്‍കി.

തുടർന്നാണ് മോഹന്‍കുമാർ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻ്റും തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായത്. സംശുദ്ധമായ പൊതു ജീവിതവും തികഞ്ഞ അഴിമതി വിരുദ്ധ പ്രതിച്ഛായയുമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍കുമാറിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോഹന്‍കുമാര്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Intro:വട്ടിയൂര്‍കാവില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ ഡോ.കെ.മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാദ്ധ്യതയേറി. കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കെ.മുരളീധരന്‍ ഒടുവില്‍ മോഹന്‍കുമാറിനെ അംഗീകരിക്കുകയായിരുന്നു. ജയ സാദ്ധ്യതയും സംശുദ്ധ പ്രതിച്ഛായയുമുള്ള മോഹന്‍കുമാര്‍ മത്സരിക്കണമെന്ന ശക്തമായ നിലപാട്്്്് കെ.പി.സി.സി നേതൃത്വം കൈക്കൊണ്ടതോടെയാണ് മുരളീധരന്‍ അയഞ്ഞത്. ഇതിനിടെ കെ.മോഹന്‍കുമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെ.മുരളീധരനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗില്‍ പങ്കെടുക്കാന്‍ പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്ന മോഹന്‍കുമാറിനെ ഇന്നലെ രാത്രി കെ.പി.സി.സി നേതൃത്വം അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കെ.മുരളീധരന്റെ എതിര്‍പ്പിനെ തുടര്‍ന്ന്് മോഹന്‍കുമാറിനെ ഒഴിവാക്കി എന്‍.പീതാംബരകുറുപ്പിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു. പാലക്കാട്്് യാത്ര വെട്ടിച്ചുരുക്കി പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മോഹന്‍കുമാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലെയെയും തുടര്‍ന്ന് കെ.മുരളീധരനെയും സന്ദര്‍ശിച്ചു. പ്രശ്‌നങ്ങളെല്ലാം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന്്്്്്് സന്ദര്‍ശനത്തിനു ശേഷം മോഹന്‍കുമാര്‍ പറഞ്ഞു.

ബൈറ്റ്്്് മോഹന്‍കുമാര്‍

കെ.മോഹന്‍കുമാറിന്റെ സന്ദര്‍ശനത്തോടെ മുരളീധരനും എതിര്‍പ്പ്്് മയപ്പെടുത്തി.

ബൈറ്റ്്് മുരളീധരന്‍

2001 ല്‍ തിരുവനന്തപുരം നോര്‍ത്ത് നിയോജകണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മോഹന്‍കുമാര്‍ 2006ല്‍ പരാജയപ്പെട്ടു. നോര്‍ത്ത് മണ്ഡലം പിന്നീട് വട്ടിയൂര്‍കാവ് എന്ന് പേരുമാറിയ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍് മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കെ.പി.സി.സി നേതൃത്വം കെ.മുരളീധരന് വട്ടിയൂര്‍കാവ് മണ്ഡലം നല്‍കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായി. സംശുദ്ധമായ പൊതു ജീവിതവും തികഞ്ഞ അഴിമതി വിരുദ്ധ പ്രതിച്ഛായയുമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍കുമാറിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോഹന്‍കുമാര്‍ അടുത്തിടെ ഡോക്ട്രേറ്റും നേടി.
Body:വട്ടിയൂര്‍കാവില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ ഡോ.കെ.മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാദ്ധ്യതയേറി. കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കെ.മുരളീധരന്‍ ഒടുവില്‍ മോഹന്‍കുമാറിനെ അംഗീകരിക്കുകയായിരുന്നു. ജയ സാദ്ധ്യതയും സംശുദ്ധ പ്രതിച്ഛായയുമുള്ള മോഹന്‍കുമാര്‍ മത്സരിക്കണമെന്ന ശക്തമായ നിലപാട്്്്് കെ.പി.സി.സി നേതൃത്വം കൈക്കൊണ്ടതോടെയാണ് മുരളീധരന്‍ അയഞ്ഞത്. ഇതിനിടെ കെ.മോഹന്‍കുമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെ.മുരളീധരനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗില്‍ പങ്കെടുക്കാന്‍ പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്ന മോഹന്‍കുമാറിനെ ഇന്നലെ രാത്രി കെ.പി.സി.സി നേതൃത്വം അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കെ.മുരളീധരന്റെ എതിര്‍പ്പിനെ തുടര്‍ന്ന്് മോഹന്‍കുമാറിനെ ഒഴിവാക്കി എന്‍.പീതാംബരകുറുപ്പിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെങ്കിലും പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു. പാലക്കാട്്് യാത്ര വെട്ടിച്ചുരുക്കി പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മോഹന്‍കുമാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലെയെയും തുടര്‍ന്ന് കെ.മുരളീധരനെയും സന്ദര്‍ശിച്ചു. പ്രശ്‌നങ്ങളെല്ലാം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന്്്്്്് സന്ദര്‍ശനത്തിനു ശേഷം മോഹന്‍കുമാര്‍ പറഞ്ഞു.

ബൈറ്റ്്്് മോഹന്‍കുമാര്‍

കെ.മോഹന്‍കുമാറിന്റെ സന്ദര്‍ശനത്തോടെ മുരളീധരനും എതിര്‍പ്പ്്് മയപ്പെടുത്തി.

ബൈറ്റ്്് മുരളീധരന്‍

2001 ല്‍ തിരുവനന്തപുരം നോര്‍ത്ത് നിയോജകണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മോഹന്‍കുമാര്‍ 2006ല്‍ പരാജയപ്പെട്ടു. നോര്‍ത്ത് മണ്ഡലം പിന്നീട് വട്ടിയൂര്‍കാവ് എന്ന് പേരുമാറിയ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍് മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കെ.പി.സി.സി നേതൃത്വം കെ.മുരളീധരന് വട്ടിയൂര്‍കാവ് മണ്ഡലം നല്‍കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായി. സംശുദ്ധമായ പൊതു ജീവിതവും തികഞ്ഞ അഴിമതി വിരുദ്ധ പ്രതിച്ഛായയുമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ മോഹന്‍കുമാറിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോഹന്‍കുമാര്‍ അടുത്തിടെ ഡോക്ട്രേറ്റും നേടി.
Conclusion:
Last Updated : Sep 26, 2019, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.