ETV Bharat / state

സംസ്ഥാനത്തെ ലോക്ക്ഡൗൺ : തീരുമാനം ഇന്ന്

ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടണമെന്നാണ് വിദഗ്ധാഭിപ്രായം.

decision on extending lockdown will be taken today  ലോക്ക്ഡൗൺ: തീരുമാനം ഇന്ന്  ലോക്ക്ഡൗൺ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  lockdown  test positivity rate
ലോക്ക്ഡൗൺ: തീരുമാനം ഇന്ന്
author img

By

Published : May 29, 2021, 9:05 AM IST

Updated : May 29, 2021, 9:51 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശമാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത.

Also Read: ഷോപ്പിയാന്‍ ഏറ്റുമുട്ടൽ : തീവ്രവാദിയെ വധിച്ചു

മൊബൈൽ കടകൾ, ടെലിവിഷൻ റിപ്പയർ കടകൾ, കണ്ണട കടകൾ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. നിലവിൽ മെയ് 30 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 16.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 194 മരണവും കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

Last Updated : May 29, 2021, 9:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.