തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതില്‍ ആശ്വസിച്ച് കേരളം. ഞായറാഴ്‌ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 885 കൊവിഡ് കേസുകളാണ്. ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയാകുന്നത്. 2020 ഓഗസ്റ്റ് മൂന്നിനാണ് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
അന്ന് 962 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. പിന്നീട് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചെങ്കിലും ആയിരത്തിന് മുകളിൽ തന്നെയായിരുന്നു. മൂന്നാം തംരംഗത്തോടെ വീണ്ടും കേസുകളുടെ എണ്ണം ഉയര്‍ന്നു. പ്രതിദിന കേസുകള്‍ 85,000ന് മുകളില്‍ എത്തിയിരുന്നു.
ക്രിസ്‌തുമസ്, ന്യൂഇയര്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വന്‍കുതിപ്പുണ്ടായി. ഇതിന് പിന്നാലെ കൊവിഡ് വകഭേദമായ ഒമിക്രോണും കേരളത്തില്‍ വലിയ രീതിയില്‍ വ്യാപിച്ചു. മൂന്നാം തരംഗത്തില്‍ ജനവരി 25ന് റിപ്പോര്‍ട്ട് ചെയ്‌ത 55,475 കേസുകളാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം.
കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നെങ്കിലും എന്നല്‍ ഒമിക്രോണ്‍ വകഭേദത്തിന് വ്യാപന ശേഷി വളരെ കൂടുതലായതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. മൂന്നാം തരംഗത്തിന്‍റെ ആദ്യ ആഴ്‌ചയില്‍ (ജനുവരി) 45 ശതമാനമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്.
ജനുവരിയുടെ മൂന്നാം ആഴ്‌ചയില്‍ 215 ശതമാനം കേസുകളാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് വളരെ വേഗം കുറഞ്ഞു. കഴിഞ്ഞ ആഴ്‌ച മൈനസ് 39.48 ശതമാനം കേസുകള്‍ കുറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 8,846 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകള്‍ ഓഴികെ മറ്റ് ജില്ലകളിലെല്ലാം ആയിരത്തില്‍ താഴെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
Also Read: ചൈനയില്‍ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍
ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് മരണം 66,808 ആയി. വാക്‌സിനേഷനിലും മികച്ച നേട്ടം കൈവരിക്കാന്‍ കേളത്തിനായി. 18 വയസിന് മുകളിലെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കും ബഹുഭൂരിപക്ഷത്തിനും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.