ETV Bharat / state

ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; മുന്‍ ജില്ല ജഡ്‌ജിക്ക് ജാമ്യം

ലൈംഗിക അതിക്രമ കേസില്‍ മുന്‍ ജില്ല ജഡ്‌ജി ആര്‍. രാമബാബുവിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.

Court News  sexual harassment case  Granted bail for Ex district judge  ലൈംഗിക അതിക്രമം  മുന്‍ ജില്ല ജഡ്‌ജിക്ക് ജാമ്യം  മുന്‍ ജില്ല ജഡ്‌ജി  ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി  kerala news updates  latest news in kerakla
മുന്‍ ജില്ല ജഡ്‌ജി ആര്‍. രാമബാബുവിന് ജാമ്യം
author img

By

Published : Apr 25, 2023, 7:27 PM IST

തിരുവനന്തപുരം: ഓടികൊണ്ടിരിക്കുന്ന ബസില്‍ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മുന്‍ ജില്ല ജഡ്‌ജിക്ക് ജാമ്യം. കിളിമാനൂര്‍ മുക്ക് റോഡ് ഗീത മന്ദിരത്തില്‍ റിട്ട് ജില്ല ജഡ്‌ജി ആര്‍. രാമബാബുവിനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 5 ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ 20നാണ് കേസിനാസ്‌പദമായ സംഭവം. കിളിമാനൂരില്‍ നിന്ന് യുവതി സഞ്ചരിച്ചിരുന്ന ബസില്‍ കയറിയ രാമബാബു സ്‌ത്രീകളുടെ സീറ്റില്‍ ഒറ്റയ്‌ക്ക് ഇരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാതായതോടെ കേശവദാസപുരത്തെത്തിയപ്പോള്‍ യുവതി ബഹളം വച്ചു. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും മണ്ണന്തല പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.

സ്‌ത്രീത്വത്തെ അപമാനിച്ചുവെന്നതുള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഉപാധികളില്ലാതെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.