തിരുവനന്തപുരം: മുസ്ലീം ലീഗ് ജലീലിനോട് പക പോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോട് വിരോധമുള്ളവർ വ്യക്തിഹത്യ നടത്തുന്നു. അപവാദ പ്രചരണവും ഇല്ലാത്ത കഥയും കെട്ടിച്ചമച്ച് നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് ശ്രമം. ബി.ജെ.പിക്കും ലീഗിനും ഒരുമിച്ച് കാര്യങ്ങൾ നീക്കാൻ ജലീലിനെ കഥാപാത്രമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലീൽ ഒരു തെറ്റും ചെയ്‌തിട്ടില്ല. ജലീലിനെതിരെ ഒരാക്ഷേപവും ഇല്ല. ഇ.ഡി ചോദ്യം ചെയ്‌തത് വലിയ പ്രശ്‌നമല്ല. ഇത് ആദ്യമല്ല ഒരു മന്ത്രിയെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്. സാധാരണ നിലയിൽ ആക്ഷേപം അവർ പരിശോധന നടത്തുമെന്നും അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുസ്ലീം ലീഗ് ജലീലിനോട് പക പോക്കുന്നുവെന്ന് മുഖ്യമന്ത്രി - മുസ്ലീം ലീഗ് ജലീലിനോട് പക പോക്കുന്നു
കെ.ടി ജലീലിനോട് വിരോധമുള്ളവർ വ്യക്തിഹത്യ നടത്തുകയാണെന്നും ബി.ജെ.പിക്കും ലീഗിനും ഒരുമിച്ച് കാര്യങ്ങൾ നീക്കാൻ ജലീലിനെ കഥാപാത്രമാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.