തിരുവനന്തപുരം:കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി അനുസരിച്ച് ഉയര്‍ന്ന പിഴ ഈടാക്കുന്നതു സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്‌ച ഉന്നതതല യോഗം വിളിച്ചു.ഗതാഗത സെക്രട്ടറി, കമ്മീഷണര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തില്‍ പിഴത്തുക ഈടാക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കും. ചില സംസ്ഥാനങ്ങള്‍ നേരത്തെ പിഴത്തുകയില്‍ കുറവ് വരുത്തിയിരുന്നു.
ഏറ്റവും കുറവു വരുന്ന പിഴത്തുകയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന വാദം നിലനില്‍ക്കുന്നുവെങ്കിലും കേന്ദ്രം വീണ്ടും വിജ്ഞാപനം പുതുക്കുകയാണെങ്കില്‍ സംസ്ഥാനം എടുക്കുന്ന തീരുമാനം നിലനില്‍ക്കില്ല. ഇക്കാര്യം യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം നിയമ ലംഘനങ്ങല്‍ കൂടുതല്‍ നടക്കുന്നതിനാൽ നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ഗതാഗത സെക്രട്ടറി, കമ്മീഷണര്‍ എന്നിവരാണ് നിര്‍ദേശം നല്‍കിയത്.