ETV Bharat / state

മൊബൈൽ കട തകർത്ത സംഭവം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇന്നലെ രാത്രി ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവല്ല  mobile shop destroyed  pathanamthitta  thiruvalla  accused arrested  accused arrested after one year  പത്തനംതിട്ട  മൊബൈൽ കട തകർത്ത സംഭവം  പ്രതി പിടിയിൽ  ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ
മൊബൈൽ കട തകർത്ത സംഭവം;ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ
author img

By

Published : Oct 26, 2020, 1:50 PM IST

പത്തനംതിട്ട: പെട്രോൾ ബോംബ് എറിഞ്ഞ് മൊബൈൽ കട തകർത്ത സംഭവത്തിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ. പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപം ജോജി വർഗീസ് എന്നയാളുടെ മൊബൈൽ കടയ്ക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയായ കോട്ടത്തോട് പുതുവേലിൽ വീട്ടിൽ അലക്സാണ്ടർ ജോസാണ് (36) തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. 2019 സെപ്തംബർ മൂന്നാം തീയതി രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. പ്രതിക്ക് കടമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകിയില്ല എന്ന കാരണത്താലാണ് പെട്രോൾ ബോംബ് എറിഞ്ഞ് കട തകർത്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ശേഷം ഒളിവിൽ പോയ പ്രതി കോഴിക്കോട്, വയനാട് മേഖലകളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. തിരുവല്ലയിലേക്ക് വരും വഴി ഇന്നലെ രാത്രി ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ പി.എസ്. വിനോദ്, എസ്.ഐ. എ.അനീസ്, എ.എസ്.ഐ. കെ.എസ്. അനിൽ, സി.പി.ഒ.മാരായ എം.എസ്.മനോജ് കുമാർ, വി.എസ്.വിഷ്ണുദേവ്, രജ്ഞിത് രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.