പത്തനംതിട്ട: സിപിഎം കവിയൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വീട് കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ അറസ്റ്റിൽ. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ പടിഞ്ഞാറ്റുംചേരി ആനന്ദഭവനിൽ എസ് സതീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കവിയൂർ പാറയിൽ വീട്ടിൽ ജിബി തോമസ് (34), കളത്തിൽ വീട്ടിൽ പ്രേം കുമാർ (28) എന്നിവരാണ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം സതീഷിനെ ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടുന്നത് കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപെട്ടു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്ന് തിരുവല്ല എസ്ഐ പറഞ്ഞു.