പാലക്കാട്: വിശ്വ പ്രസിദ്ധമായ കൽപ്പാത്തി രഥോൽസവത്തിന് ദിവസങ്ങൾ മാത്രം ബാക്കി. എട്ടാം തിയതി കൊടിയേറിയ ഉത്സവത്തിൽ 14, 15, 16 തിയതികളിലാണ് രഥ പ്രയാണം നടക്കുക.
കൽപ്പാത്തി അഗ്രഹാരത്തിലെ നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളാണ് പ്രയാണത്തിൽ പങ്കെടുക്കുക. വിശ്വാസപൂർവ്വം നാടിന്‍റെ നാനാ ദിക്കിൽ നിന്നെത്തുന്ന ഭക്തർ രഥം വലിക്കുന്നതിൽ പങ്കുചേരും. രഥങ്ങൾ അലങ്കരിക്കുന്നതിനുള്ള ജോലികൾ ഇപ്പോൾ നടന്നുവരികയാണ്. വഴിയോര കച്ചവടക്കാരും സജീവമാവുന്നുണ്ട്.