പാലക്കാട്: നിയന്ത്രണംവിട്ട ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വടകോട്ടത്തറ സ്വദേശി മണികണ്‌ഠൻ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി അജിത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബൈക്കിന്‍റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം.
പുഴയിൽ വെള്ളം കുറവായതിനാൽ പാറയിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്. ആൾപ്പാർപ്പില്ലാത്ത പ്രദേശമായതിനാൽ അപകടവിവരം ആരും അറിഞ്ഞില്ല. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ഇരുവരെയും കോട്ടത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.