ETV Bharat / state

പാലക്കാട്ട് കാളവണ്ടി പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, യാത്രാനിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം

പാലക്കാട്  കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ  All Kerala Bus Operators' Association  protest  പ്രതിഷേധം  സ്വകാര്യ ബസ്  petrol  diesel  hike
പാലക്കാട്ട് കാളവണ്ടി പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
author img

By

Published : Jun 22, 2020, 5:00 PM IST

പാലക്കാട് : പെട്രോൾ ഡീസൽ വിലവർധനക്കെതിരെയും ബസ് ചാർജ് വർധിപ്പിക്കാത്തതിനെതിരെയും കാളവണ്ടിയിൽ പ്രതിഷേധം നടത്തി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, യാത്രാനിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നിന്നും കാളവണ്ടിയുമായി പ്രതിഷേധക്കാർ നഗരം ചുറ്റി.

പാലക്കാട്ട് കാളവണ്ടി പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കൊവിഡ് കാലത്ത് ബസ് മേഖല പ്രതിസന്ധിയിലായ സമയത്ത് ഇന്ധന വില വർധിപ്പിച്ചതാണ് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് കാരണമായത്. പാലക്കാട് നടന്ന പ്രതിഷേധ ധർണ, ബസ് ഓപ്പറേറ്റേഴ്സ് ജനറൽ കൺവീനർ ടി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കേരളത്തെ വീണ്ടും കാളവണ്ടി യുഗത്തിലക്ക് കൊണ്ടുപോകുകയാണ് സർക്കാർ ചെയ്യുന്നത്. ജൂലൈ ഒന്ന് മുതൽ ബസുകൾ വീണ്ടും ഷെഡില്‍ കയറ്റേണ്ട അവസ്ഥയാണെന്നും സ്വകാര്യ ബസുകൾക്ക് വംശനാശം സംഭവിക്കുകയാണെന്നും അദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.