മലപ്പുറം: ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. വളാഞ്ചേരി പിച്ചീരി ക്ഷേത്രത്തിന് മുന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദൈവമാണെന്ന തരത്തിലുള്ള ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. 'രണ്ട് പ്രതിഷ്ഠകളാണിവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്. പരിഹാസവുമായി വി.ടി ബല്‍റാം ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം എന്നാണ് ഫ്ലക്സിലെ വാക്കുകള്‍. ഈ ഫ്ലക്സ് സഹിതമാണ് ബല്‍റാം സോഷ്യല്‍ മീഡിയയില്‍ പരിഹാസ രൂപേണ പോസ്റ്റ് ചെയ്തത്. ബല്‍റാമിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് എതിർത്തും അനുകൂലിച്ചും പ്രത്യക്ഷപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="">