മലപ്പുറം: വിദ്യാർഥികള്‍ക്കൊപ്പം സ്വതന്ത്ര്യദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ച് നിലമ്പൂർ മർച്ചന്റ് അസോസിയേഷൻ. രാജ്യത്തിന്റെ 75-ാം സ്വതന്ത്ര്യദിനത്തിന്‍റെ ഭാഗമായി നിലമ്പൂർ ഗവ. മോഡൽ യു.പി സ്കൂളിലെ വിദ്യാർഥികള്‍ക്കൊപ്പം 750 ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്.
നിലമ്പൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് യു.നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വിൻസന്റ് ഗോൺസാ ഗെ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പ്രകാശ് പി നായർ, പി. രാജേഷ്, അധ്യാപകരായ ബിനാ മാത്യു, പി. സുമിത്ര, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ മനോജ് ലാൽ, മച്ചിങ്ങൽ അബൂബക്കർ, ഒ.സി ചെറി, പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.